Times Kerala

സ്‌ട്രെസ് ഒഴിവാക്കാം, വെറും ഒരു മിനിറ്റിൽ.!

 
സ്‌ട്രെസ് ഒഴിവാക്കാം, വെറും ഒരു മിനിറ്റിൽ.!

സ്‌ട്രെസ് ഒരു മിനിറ്റു കൊണ്ട് ഒഴിവാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളെക്കുറിയൂ…

അരോമാതെറാപ്പി: അരോമാതെറാപ്പി നലെ്‌ളാരു വഴിയാണ്. സുഗന്ധമുള്ള മെഴുകുതിരി, റൂം ഫ്രഷ്‌നര്‍ എന്നിവ എളുപ്പം പരീക്ഷിക്കാവുന്ന വഴികളാണ്. ഇത് സ്‌ട്രെസ് ഇല്ലാത്താക്കും.

നടക്കുക: സ്‌ട്രെസ് നിങ്ങളെ കീഴ്‌പെ്പടുത്തുകയാണെന്ന് തോന്നുന്നുവെങ്കില്‍ പ്രകൃതിയിലേയ്ക്കിറങ്ങി നടക്കുക. ഇത് പെട്ടെന്ന് തന്നെ സ്‌ട്രെസ് ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്.

ശ്വസിക്കുക: ദീര്‍ഘമായി ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുക. ഇത് സ്‌ട്രെസ് ഒഴിവാക്കാന്‍ സഹായിക്കും

ഗ്രീന്‍ ടീ: സ്‌ട്രെസ് ഹോര്‍മോണുകളെ കീഴ്‌പെ്പടുത്താന്‍ ഗ്രീന്‍ ടീക്കു കഴിയും. ഇതൊന്ന് പരീക്ഷിക്കാം.

ഷോള്‍ഡര്‍ വ്യായാമം: നിവര്‍ന്നു നില്‍ക്കുക. രണ്ടു പാദങ്ങളും അടുപ്പിച്ചു വയ്ക്കുക. രണ്ടു ഷോള്‍ഡറുകളും മുകളിലേയ്ക്കുയര്‍ത്തി ചെവിക്കടുപ്പിച്ചു കൊണ്ടുവരിക. ശ്വാസം ശക്തിയായി മൂക്കിലൂടെ ഉള്ളിലേയ്‌ക്കെടുക്കുക. ഒരു നിമിഷം ശ്വാസം പിടിച്ചതിനുശേഷം ശക്തിയായി വായിലൂടെ പുറത്തേയ്ക്കു കളയുക. ശക്തിയോടെ ഷോള്‍ഡറുകള്‍ പൂര്‍വ്വസ്ഥിതിയിലേയ്ക്ക് കൊണ്ടുവരിക. ഇത് അഞ്ചു തവണ ആവര്‍ത്തിക്കാം.

ചൂടുവെള്ളം: ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ നാഡികളെ ശാന്തമാക്കാനുള്ള ഒരു വഴിയാണ്. ഇത് സട്രെസ് കാരണം ഹൃദയമിടിപ്പ് കൂടുന്നത് നിയന്ത്രിക്കും.

സംസാരിക്കുക: തങ്ങളോട് അടുപ്പമുള്ളവരോട് സംസാരിക്കുക. ഇത് സ്‌ട്രെസ് കുറയ്ക്കാനുള്ള ഒരു ഉപാധിയാണ്.

Related Topics

Share this story