Times Kerala

ബജറ്റ് സൗഹൃദ വിഭാഗത്തില്‍ ഒപ്പോ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നു: എഐ ട്രിപ്പിള്‍ കാമറയും 6.52 ഇഞ്ച് സ്‌ക്രീനുമായി എ15 അവതരിപ്പിക്കുന്നു

 
ബജറ്റ് സൗഹൃദ വിഭാഗത്തില്‍ ഒപ്പോ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നു: എഐ ട്രിപ്പിള്‍ കാമറയും 6.52 ഇഞ്ച് സ്‌ക്രീനുമായി എ15 അവതരിപ്പിക്കുന്നു

കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ സാങ്കേതിക നവീകരണം തുടരുന്നതിനൊപ്പം പോക്കറ്റ് സൗഹൃദ വിഭാഗത്തില്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡല്‍ എ15 അവതരിപ്പിച്ചു. ഈയിടെ അവതരിപ്പിച്ച എ53ന്റെ വിജയാവേശത്തിലാണ് ഒപ്പോയുടെ പുതിയ അവതരണം. എ ശ്രേണിക്ക് ശക്തി പകര്‍ന്നുകൊണ്ട് ഈ വിഭാഗത്തില്‍ കൂടുതല്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 3ഡി കര്‍വ്ഡ് ബോഡി, എ1 ട്രിപ്പിള്‍ കാമറ സെറ്റപ്പ്, 6.52 ഇഞ്ച് വാട്ടര്‍ഡ്രോപ്പ് സ്‌ക്രീന്‍, 4230 എംഎഎച്ച് ബാറ്ററി തുടങ്ങിയവയെല്ലാമുണ്ട്. ഉപകരണം 3+32 ജിബി വേരിയന്റില്‍ 10,990 രൂപയ്ക്കു ലഭിക്കും.

കൂടുതല്‍ മികച്ച കാമറയും വലിയ സ്‌ക്രീനും നോക്കുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ഒപ്പോ എ15. മീഡിയടെക്ക് ഹീലിയോ പി35 ഒക്റ്റ-കോര്‍ ചിപ്‌സെറ്റുമായി ഉപകരണം മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഉപയോക്താക്കള്‍ക്ക് തടസമില്ലാതെ ഗെയിം കളിക്കാനും വീഡിയോ കാണാനും സാധിക്കും.

എ1 ട്രിപ്പിള്‍ കാമറയും ഇന്ററലിജന്റ് ബ്യൂട്ടിഫിക്കേഷന്‍ അല്‍ഗരിഥവും ചേര്‍ന്ന് ഒപ്പോ എ15 അനര്‍ഘ നിമിഷങ്ങള്‍ ഒപ്പിയെടുക്കും. 13എംപിയാണ് പ്രധാന കാമറ. ക്ലോസപ്പ് ഷോട്ടുകള്‍ക്കായി 2എംപി മാക്രോ ലെന്‍സുമുണ്ട്. 4സെന്റീമീറ്റര്‍ വരെ ക്ലോസപ്പ് എടുക്കാം. പോര്‍ട്രെയിറ്റ് ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഡെപ്ത് നല്‍കാന്‍ 2എംപി ഡെപ്ത് കാമറയുമുണ്ട്. പശ്ചാത്തലത്തിന് സ്വാഭാവിക ബൊക്കെ ഇഫക്റ്റ് നല്‍കുന്നു.

വെളിച്ചം കുറഞ്ഞ അവസ്ഥയിലും മികച്ച പോര്‍ട്രെയിറ്റുകള്‍ നല്‍കുന്ന എച്ച്ഡിആര്‍ ഫ്രീസ് പോലുള്ള സൗകര്യങ്ങളും ഉണ്ട്. സൂര്യാസ്തമയ വേളയിലും ബാക്ക്ഗ്രൗണ്ട് വിശദാംശങ്ങളൊന്നും നഷ്ടപ്പെടാതെ ലഭിക്കുന്നു. പോര്‍ട്രെയിറ്റിന് സ്വാഭാവിക ബൊക്കെ പശ്ചാത്തലം നല്‍കുന്ന ഫീച്ചറും ഉപകരണത്തിലുണ്ട്. ആറു നൂതന പോര്‍ട്രെയിറ്റ് ഫില്‍റ്ററുകളുണ്ട്. നിറവും എഐ സീന്‍ തിരിച്ചറിവും ചേര്‍ന്ന് ഒപ്പോ എ15 രംഗം കൊഴുപ്പിക്കും. 21 വ്യത്യസ്ത സ്റ്റൈലുകളില്‍ സൗന്ദര്യം പകരും. മുന്നിലെയും പിന്നിലെയും ഫില്‍റ്ററുകള്‍ 15 സ്റ്റൈലിഷ് ഫോട്ടോ ഫില്‍റ്ററുകള്‍ വാഗ്ദാനം ചെയ്യുന്നു. മികച്ച 10 വീഡിയോ ഫില്‍റ്ററുകളുമുണ്ട്.

ഒപ്പോ എ15ന്റെ മറ്റൊരു സവിശേഷത 5 എംപി മുന്‍ കാമറയാണ്. എഐ സൗന്ദര്യവല്‍ക്കരണത്തോടൊപ്പം സ്വാഭാവിക സൗന്ദര്യ വര്‍ധന കൂടി സാധ്യമാകുന്നു. സ്‌കിന്‍ ടോണും ഫേഷ്യല്‍ ഫീച്ചറുകളും വൈവിധ്യമാര്‍ന്നതാണ്.

മെലിഞ്ഞ രൂപകല്‍പ്പനയും 6.52 ഇഞ്ച് വാട്ടര്‍ഡ്രോപ്പ് സ്‌ക്രീനും ചേര്‍ന്ന് മിഴിവുറ്റ കാഴ്ചാനുഭവം നല്‍കുന്നു. എച്ച്ഡി+ സ്‌ക്രീനിന്റെ ബോഡി അനുപാതം 89 ശതമാനമാണ്. 1600-720 റെസല്യൂഷന്‍ ലഭിക്കുന്നു. കണ്ണിന് സുഖം നല്‍കുന്ന ഫില്‍റ്ററുകളും ദോഷകരമായ നീല വെളിച്ചം ഫില്‍റ്റര്‍ ചെയ്യുന്ന സംവിധാനവുമുണ്ട്.

വെറും 7.9എംഎം കനവുമായാണ് ഒപ്പോ എ15 3ഡി കര്‍വ്ഡ് ബോഡിയിലെത്തുന്നത്. കൈയില്‍ പിടിക്കാന്‍ സുഖമാണ്. മാറ്റ്, ഗ്ലോസി ടെക്‌സച്ചറില്‍ 3ഡി കോട്ടിങ് ഉപകരണത്തിന്റെ സ്ലീക്ക് കാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നു. ഒപ്പോ എ15 ഡൈനാമിക് ബ്ലാക്ക്, മിസ്റ്ററി ബ്ലൂ എന്നിങ്ങനെ രണ്ട് ആകര്‍ഷക നിറങ്ങളില്‍ ലഭിക്കും.

വേഗമേറിയ പ്രോസസിങിന് 3ജിബി റാമാണ് ഒപ്പോ എ15ലുള്ളത്. 256ജിബി വരെ ഉയര്‍ത്താവുന്നതാണ് 32ജിബി ഇന്റേണല്‍ സ്റ്റോറേജ്. മീഡിയടെക് ഹീലിയോ പി35 ഒക്റ്റ-കോര്‍ പ്രോസസറാണ് ഉപകരണം ഉപയോഗിക്കുന്നത്. ഇത് വിശ്വസനീയവും കാര്യക്ഷമവും ആശ്രയിക്കാവുന്നതുമായ പ്രകടന മികവ് നല്‍കുന്നു. ഒപ്പം മികച്ച ബാറ്ററി ബാക്കപ്പും ഉണ്ട്.
മെമ്മറി ഡീഫ്രാഗ്‌മെന്റേഷന്‍ 2.0 ഫീച്ചറും ഒപ്പോ എ15ലുണ്ട്. ഇത് ഫോണിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ അഞ്ചു ശതമാനം ഉയര്‍ത്തും. ഉപകരണത്തിലെ ഹൈപ്പര്‍ബൂസ്റ്റ് 2.1, ഫ്രെയിം ബൂസ്റ്റ്, ടച്ച് ബൂസ്റ്റ് എന്നിവ ചേര്‍ന്ന് ഗെയിമിങ് അനുഭവം മികച്ചതാക്കും. ഹൈപ്പര്‍ബൂസ്റ്റ് 2.1 ഫ്രെയിം റേറ്റ് നിയന്ത്രിച്ച് ഗെയിം ഗ്രാഫിക്‌സ് സ്റ്റെഡിയാക്കി ടച്ച് റെസ്‌പോണ്‍സ് മെച്ചപ്പെടുത്തും.
ശക്തിയേറിയ 4230 എംഎഎച്ച് ബാറ്ററി എ15ന് ഒറ്റ ചാര്‍ജിങില്‍ ദിവസം മുഴുവന്‍ ആയുസ് നല്‍കുന്നു. വിരല്‍ അല്ലെങ്കില്‍ മുഖം ഉപയോഗിച്ച് അനായാസം ഫോണ്‍ അണ്‍ലോക്ക് ചെയ്യാം. പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും മുന്നില്‍ എഐ ഫേസ് അണ്‍ലോക്ക് സാങ്കേതിക വിദ്യയുമുണ്ട്.

ഏറ്റവും പുതിയ കളര്‍ ഒഎസ് 7.2മായാണ് ഒപ്പോ എ15ന്റെ വരവ്. കൂടുതല്‍ അവബോധജന്യമായ ഇന്റര്‍ഫേസിനായി അപ്‌ഗ്രേഡ് ചെയ്ത നിറ തീവ്രത അവതരിപ്പിക്കുന്ന ഡാര്‍ക്ക് മോഡ് പോലുള്ള സവിശേഷതകളുടെ ഒരു കൂട്ടായ്മ തന്നെ ഇതുവഴി ലഭിക്കുന്നു. മൂന്ന് വിരല്‍ ഉപയോഗിച്ചുള്ള സ്‌ക്രോളിങ് സ്‌ക്രീന്‍ ഷോട്ട് ഹോറിസോണ്ടല്‍ മോഡിനെയും പിഡിഎഫ് ഡോക്യുമെന്റുകളെയും പിന്തുണയ്ക്കുന്നു. സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കുന്നത് ലളിതമാക്കുന്നു. മൂന്ന് വിരലുകള്‍ ഓടിച്ചാല്‍ മാത്രം മതി. താഴോട്ട് ഇടുന്നതിനുള്ള ചിഹ്നം എല്ലാ ആപ്പുകളെയും ഹോം സ്‌ക്രീനില്‍ വിരല്‍ തുമ്പില്‍ മാറ്റുന്നു. സ്മാര്‍ട്ട് സൈഡ്ബാര്‍ വലിച്ച് തുറക്കാവുന്ന ഫ്‌ളോട്ടിങ് വിന്‍ഡോ സൃഷ്ടിക്കുന്നു. അത്യാവശ്യ വിവരങ്ങള്‍ക്ക് ഇത് ഉപകരിക്കും. കൂടി ചേരലുകള്‍ക്കും കൂട്ടുകാരൊത്ത് ആഘോഷിക്കുമ്പോള്‍ ഒരേ ലാന്‍ കണക്ഷനില്‍ ഒരേ സംഗീതം ലഭിക്കുവാനും സൗകര്യമുണ്ട്.

Related Topics

Share this story