Times Kerala

ഇന്ത്യയുടെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് കരുത്തുറ്റതാണെന്നു ഷമി

 
ഇന്ത്യയുടെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് കരുത്തുറ്റതാണെന്നു ഷമി

ഇന്ത്യയുടെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് കരുത്തുറ്റതാണെന്നു ഇന്ത്യൻ തരാം മുഹമ്മദ്ഷമി.കഴിഞ്ഞ 30- 40 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാരുടെ ആധിപത്യമായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ല, അടുത്തകാലത്തായി ബൗളര്‍മാരും മികവ് പുലര്‍ത്താന്‍ തുടങ്ങി.

ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചുകള്‍ കൂടുതല്‍ ഒരുങ്ങിയതോടെയാണ് ഇന്ത്യന്‍ പേസര്‍മാരും മികവ് കാണിക്കാന്‍ തുടങ്ങിയത്. മുമ്പ് എല്ലാം ബാറ്റ്‌സ്മാന്മാര്‍ക്ക് യോജിച്ച പിച്ചായിരുന്നു. ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് കരുത്തുറ്റതാണെന്നും ഷമി പറഞ്ഞു.

പരിക്ക് കാരണം കഴിഞ്ഞ കുറച്ച് കാലത്തോളം തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കാന്‍ സാധിച്ചിരിന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരയും ഐപിഎലും ഫോം തിരിച്ചെടുക്കാന്‍ സഹായിച്ചു. ബൗളര്‍മാരുടെ വേഗവും കഴിവും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും ഷമി.

Related Topics

Share this story