Times Kerala

മാഞ്ചസ‌്റ്റർ സിറ്റിയുടെ പ്രതിരോധ നായകൻ വിൻസെന്റ് കൊമ്പനി ടീം വിട്ടു

 
മാഞ്ചസ‌്റ്റർ സിറ്റിയുടെ പ്രതിരോധ നായകൻ വിൻസെന്റ് കൊമ്പനി ടീം വിട്ടു

മാഞ്ചസ‌്റ്റർ സിറ്റിയുടെ പ്രതിരോധ ഹൃദയത്തിലെ നായകൻ വിൻസെന്റ് കൊമ്പനി ടീം വിട്ടു. ബൽജിയം ക്ലബ‌് ആൻഡെർലെക്ടിലാണ‌് ഇനി കൊമ്പനി. അവിടെ കളിക്കാരനായും പരിശീലകനായും ഈ മുപ്പത്തിമൂന്നുകാരൻ പ്രവർത്തിക്കും.

എഫ‌്എ കപ്പ‌് കിരീട നേട്ടത്തിനുശേഷമായിരുന്നു കൊമ്പനിയുടെ തീരുമാനം. ആൻഡെർലെക്ട‌് കൊമ്പനിയുടെ ആദ്യകാല ക്ലബ്ബാണ‌്. 2008ൽ ഹാംബുർഗിൽനിന്നാണ‌് കൊമ്പനി സിറ്റിയിലെത്തുന്നത‌്.

Related Topics

Share this story