Nature

ലോകകപ്പിൽ ബൗളർമാർ വിധിയെഴുതും; ദ്രാവിഡ്

ലോകകപ്പിൽ നിർണായകമാകുക ബൗളർമാരുടെ പ്രകടനമാണെന്ന‌് ഇന്ത്യൻ ക്രിക്കറ്റ‌് ടീം മുൻ നായകൻ രാഹുൽ ദ്രാവിഡ‌്. ‘റണ്ണൊഴുകുന്ന പിച്ചുകളാണ‌് ഇംഗ്ലണ്ടിലേത‌്. മധ്യ ഓവറുകളിൽ ബൗളർമാർ വിക്കറ്റ‌് നേടുന്നതാണ‌് മത്സരത്തിന്റെ വിധിയെഴുതുക. ഇത‌് ഇന്ത്യക്ക‌് ഗുണം ചെയ്യും’–-ദ്രാവിഡ‌് പറഞ്ഞു. കൂറ്റൻ സ‌്കോർ നിയന്ത്രിക്കാൻ മധ്യഓവറുകളിൽ നേടുന്ന വിക്കറ്റുകൾ ടീമുകളെ സഹായിക്കും. ഇന്ത്യൻ നിരയിൽ ജസ‌്പ്രീത‌് ബുമ്ര, കുൽദീപ‌് യാദവ‌്, യുശ‌്‌വേന്ദ്ര ചഹാൽ എന്നിവർ ഇത്തരത്തിൽ വിക്കറ്റ‌് നേടാൻ കഴിവുള്ളവരാണെന്നും ദ്രാവിഡ‌് ചൂണ്ടികാട്ടി. നിലവിൽ ഇന്ത്യൻ എ ടീം, അണ്ടർ 19 ടീമുകളുടെ പരിശീലകനാണ‌് ദ്രാവിഡ‌്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.