Nature

വഴിയിലൂടെ പോകവേ തല്ലി, തിരിച്ചാക്രമിച്ച് കാള; തെറിച്ച് വീണ് വയോധികൻ: വിഡിയോ

വയോധികനെ കാള ഇടിച്ചു തെറിപ്പിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വയോധികൻ കാളടെ വടി കൊണ്ട് തല്ലിയതാണ് കാരണം. 27 സെക്കന്‍ഡുളള വീഡിയോയാണ് ഇത്.

റോഡരികില്‍ നില്‍ക്കുകയാണ് കാള. എതിര്‍വശത്തായി രണ്ടുപേര്‍ പടിയില്‍ ഇരിക്കുന്നുണ്ട്. ഈ സമയത്ത് ആ വഴി കടന്നുവന്ന വയോധികനെയാണ് കാള ആക്രമിച്ചത്. കാളയെ വടി ഉപയോഗിച്ച് വയോധികന്‍ തല്ലി. തുടര്‍ച്ചയായി മൂന്നുതവണ തല്ലിയതോടെ, കാള വയോധികനെ ആക്രമിക്കുകയായിരുന്നു.

കാളയുടെ തല കൊണ്ടുളള ഇടിയില്‍ വയോധികന്‍ തെറിച്ചു പോകുന്നതും ഒരു മതിലില്‍ തട്ടി നിലത്തുവീഴുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് വയോധികന്‍ എഴുന്നേറ്റ് നില്‍ക്കുന്നതും വീഡിയോയുടെ അവസാന ഭാഗത്തുണ്ട്. കർമത്തിന്റെ ഫലമാണ് ഇതെന്നാണ് വിഡിയോ കണ്ടവർ പറയുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.