Times Kerala

ഒടിടി സേവനങ്ങളിലും സെൻസർഷിപ്പ് ഏർപ്പെടുത്തണമെന്ന് സുപ്രിം കോടതിയിൽ ഹർജി

 
ഒടിടി സേവനങ്ങളിലും സെൻസർഷിപ്പ് ഏർപ്പെടുത്തണമെന്ന് സുപ്രിം കോടതിയിൽ ഹർജി

ഒടിടി സേവനങ്ങളിലും സെൻസർഷിപ്പ് ഏർപ്പെടുത്തണമെന്ന് സുപ്രിം കോടതിയിൽ ഹർജി. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള ഒടിടി സേവനങ്ങളിൽ സെൻസർഷിപ്പ് ഇല്ലാതെയാണ് വെബ് സീരീസുകളും സിനിമകളും സ്ട്രീം ചെയ്യുന്നത്. ഇത് തടയണമെന്നും ഉള്ളടക്കത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നുമാണ് ഹർജി. അഭിഭാഷകരായ ശശാങ്ക് ശേഖർ, അപൂർവ അർഹതിയ എന്നിവരാണ് ഹർജി നൽകിയത്.

ഹർജി സുപ്രിം കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഹർജിയിൽ വാദം കേൾക്കാമെന്ന് വ്യക്തമാക്കിയ കോടതി, കേന്ദ്രസർക്കാരിന് നോട്ടീസയക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനു നോട്ടീസ് അയച്ചത്.

Related Topics

Share this story