Times Kerala

വമ്പൻ സർപ്രൈസ്; ബ്രാവോയും പൊള്ളാര്‍ഡും; വിന്‍ഡീസ് റിസര്‍വ് താരങ്ങളുടെ പട്ടികയിൽ

 
വമ്പൻ സർപ്രൈസ്; ബ്രാവോയും പൊള്ളാര്‍ഡും; വിന്‍ഡീസ് റിസര്‍വ് താരങ്ങളുടെ പട്ടികയിൽ

സതാംപ്റ്റണ്‍: കീറോണ്‍ പൊള്ളാര്‍ഡിനെയും ഡ്വെയ്‌ന്‍ ബ്രാവോയെയും ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള 10 അംഗ റിസര്‍വ് താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് ബ്രാവോ.

സതാംപ്റ്റണില്‍ മെയ് 19 മുതല്‍ 23 വരെ നടക്കുന്ന പരിശീലനത്തില്‍ 15 അംഗ പ്രാഥമിക സ്‌ക്വാഡ് അംഗങ്ങളെല്ലാം പങ്കെടുക്കും. മെയ് 22ന് ഓസ്‌ട്രേലിയയുമായും 26ന് ദക്ഷിണാഫ്രിക്കയുമായും 28ന് ന്യൂസീലന്‍ഡിനെതിരെയും വിന്‍ഡീസിന് പരിശീലന മത്സരമുണ്ട്. ലോകകപ്പില്‍ മെയ് 31ന് പാക്കിസ്ഥാന് എതിരെയാണ് രണ്ട് തവണ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിന്‍റെ ആദ്യ മത്സരം.

Related Topics

Share this story