Times Kerala

യുദ്ധത്തിന് വന്നാല്‍ അവസാനിപ്പിക്കും: ഇറാനോട് അമേരിക്ക

 
യുദ്ധത്തിന് വന്നാല്‍ അവസാനിപ്പിക്കും: ഇറാനോട് അമേരിക്ക

വാഷിംഗ്ടണ്‍: ഇറാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ താല്‍പര്യങ്ങളെ ഇറാന്‍ ആക്രമിച്ചാല്‍ അതിന്റെ അവസാനമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ യുദ്ധത്തിനാണ് ആഗ്രഹിക്കുന്നതെങ്കില്‍, അത് ഇറാന്റെ അവസാനമായിരിക്കും. ഇനി ഒരിക്കലും അമേരിക്കയെ ഭീഷണിപ്പെടുത്തരുതെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ഇറാനുമായി യുദ്ധത്തിനില്ലെന്ന് അമേരിക്കന്‍ വിദേശ സെക്രട്ടറി മൈക് പൊംപിയോ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രകോപനപരമായ ട്വീറ്റ്. ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കുമെന്നും പൊംപിയോ വ്യക്തമാക്കിയിരുന്നു.

ഇറാനില്‍നിന്നും ഭീഷണി ഉയരുന്നെന്ന് ചൂണ്ടിക്കാട്ടി ഗള്‍ഫിലേക്ക് അമേരിക്ക സൈനിക വ്യൂഹത്തെ അയച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചത്. ഇറാനെ ലക്ഷ്യമിട്ട് മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അര്‍ലിംഗ്ടണാണ് അമേരിക്ക അയച്ചത്. അതിനൂതനമായ പാട്രിയോട്ട് മിസൈലുകളും വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Related Topics

Share this story