Times Kerala

ബ്രസീലില്‍ ബാറില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

 
ബ്രസീലില്‍ ബാറില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

റിയൊഡിജനിറോ: ബ്രസീലില്‍ അക്രമികള്‍ ബാറില്‍ നടത്തിയ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബ്രസീലിന്റെ വടക്കന്‍ നഗരമായ ബലീമിലായിരുന്നു സംഭവം. ആറ് സ്ത്രീകളും അഞ്ച് പുരുഷന്‍മാരുമാണ് കൊല്ലപ്പെട്ടത്. ബാറിന്റെ ഉടമയും കൊല്ലപ്പെട്ടു.

വെടിവയ്പിനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല. മുഖംമൂടി ധരിച്ച് ബൈക്കിലും കാറിലുമെത്തിയ ഏഴു പേരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. അക്രമികള്‍ വെടിവെപിനു ശേഷം കടന്നുകളഞ്ഞു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മയക്കുമരുന്ന് സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

Related Topics

Share this story