Times Kerala

പരീക്ഷയ്ക്കിടെ പ്രസവവേദന, ഇടവേളയെടുത്ത് ശേഷം പ്രസവിച്ചു, വീണ്ടും പരീക്ഷ എഴുതി യുവതി.!

 
പരീക്ഷയ്ക്കിടെ പ്രസവവേദന, ഇടവേളയെടുത്ത് ശേഷം പ്രസവിച്ചു, വീണ്ടും പരീക്ഷ എഴുതി യുവതി.!

പരീക്ഷ എ​ഴുതുന്ന സമയം പ്രസവിക്കുകയും പിന്നീട് വീണ്ടും പരീക്ഷ എഴുതുകയും ചെയ്ത യുവതിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിക്കാഗോ സ്വദേശിനിയായ ബ്രിയാന്ന ഹില്ലാണ് ആ സാഹസികതയ്ക്ക് മുതിര്‍ന്ന യുവതി.

ബ്രിയാന്ന ഓണ്‍ലൈനായി പരീക്ഷ നടക്കുനേ്പഴാണ് സംഭവം നടക്കുന്നത്. പരീക്ഷ നടക്കുന്ന സമയത്ത് പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ”പരീക്ഷ തുടങ്ങി 20 മിനിട്ടുകൾക്കകം പ്രസവവേദന തുടങ്ങി. എന്നാൽ കാമറയ്ക്ക് മുന്നിൽ നിന്ന് എനിക്ക് മാറാൻ സാധിക്കില്ലായിരുന്നു. പരീക്ഷയുടെ ആദ്യഭാഗം എഴുതി പൂർത്തിയാക്കി. രണ്ടാം ഭാഗത്തിനായി ചെറിയ ഇടവേള എടുത്തു. ഈ സമയത്ത് ഭർത്താവിന്റെയും അമ്മയുടെയും മിഡ്‍വൈഫിന്റെയും സഹായത്തോടെ പ്രസവിച്ചു. എല്ലാം ശുചീകരിച്ച ശേഷം പരീക്ഷയുടെ രണ്ടാം ഭാഗം തുടങ്ങി”. ബ്രിയാന്ന മാധ്യമങ്ങളോട് പറയുന്നു.

28–കാരിയായ ഇവരുടെ പരീക്ഷ ലോക്ഡൗൺ കാരണം നീട്ടിവെക്കുകയായിരുന്നു. രണ്ടാം ഭാഗവും പൂര്‍‌ത്തായാക്കിയ ശേഷമാണ് ഇവർ ആശുപത്രിയിലേക്ക് പോയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

Related Topics

Share this story