Times Kerala

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും

 
അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും

തിരുവനന്തപുരം : നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്കുള്ള കസ്റ്റഡി അപേക്ഷ നാളെ നല്‍കും. മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ ഇയാളുടെ സഹോദരീഭത്താവ് കാശിനാഥന്‍ എന്നിവരെയാണ് ആദ്യം കസ്റ്റഡിയില്‍ വാങ്ങുന്നത്. തുടര്‍ന്ന് വിശദമായ തെളിവെടുപ്പ് നടത്തും. രണ്ടാംഘട്ടത്തില്‍ ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, അനുജത്തി ശാന്ത എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുമെന്നും വെള്ളറട സി.ഐ ബിജു.വി.നായര്‍ പറഞ്ഞു. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും.

Related Topics

Share this story