Times Kerala

ഒടുവിൽ മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

 
ഒടുവിൽ മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

 

വീട്ടുതടങ്കലിലാക്കപ്പെട്ട ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയെ മോചിപ്പിച്ചു. 2019 ഓഗസ്റ്റ് മുതല്‍ വീട്ടുതടങ്കലിലാക്കിയിരുന്ന മുഫ്തിയെ 14 മാസങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച രാത്രി മോചിപ്പിച്ചത് . ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പൊതു സുരക്ഷാ നിയമ പ്രകാരം ആയിരുന്നു മുഫ്തി അടക്കമുള്ള നിരവധി നേതാക്കള്‍ക്കെതിരായ വീട്ടുതടങ്കല്‍ നടപടി.നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയെ മാര്‍ച്ച് 13 നും ഒമര്‍ അബ്ദുള്ളയെ മാര്‍ച്ച് 24 നും മോചിപ്പിച്ചിരുന്നു.

നേരത്തെ, ജൂലായിയില്‍ മുഫ്തിയുടെ തടങ്കല്‍ പിഎസ്എ നിയമപ്രകാരം മൂന്നുമാസത്തേക്ക് കൂടി ജമ്മു കശ്മീര്‍ ഭരണകൂടം നീട്ടിയിരുന്നു. മുഫ്തിയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉത്തരവിറങ്ങിയിരുന്നു. മുഫ്തിയുടെ മോചനത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള അടക്കമുള്ള രാഷ്ട്രീയ എതിരാളികളും സ്വാഗതം ചെയ്തു. മെഹ്ബൂബ മോചിപ്പിക്കപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഒമര്‍ ട്വീറ്റ് ചെയ്തു. അവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നുവെന്നും ഒമര്‍ അബ്ദുള്ള ആരോപിച്ചു.

Related Topics

Share this story