Times Kerala

പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച ബ​സ് ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

 
പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച ബ​സ് ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി​നി​യാ​യ 19-കാ​രി പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റെ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വൈ​ക്കം ഉ​ദ​യ​നാ​പു​രം പ​ടി​ഞ്ഞാ​റേ​ക്ക​ര വ​ല്ല​കം സ്വ​ദേ​ശി ഡി​ബി​ന്‍ (27) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​വ​ച്ചാ​ണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടിയുമായി അടുത്തത്. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍​നി​ന്നും വി​ളി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ ഡി​ബി​ന്‍, ക​ഴി​ഞ്ഞ ഏ​ഴി​ന് പെ​ണ്‍​കു​ട്ടി​യു​ടെ ആ​ല​പ്പു​ഴ​യി​ലു​ള്ള കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ല്‍​വ​ച്ചും പി​റ്റേ​ന്ന് പ്ര​തി​യു​ടെ പാ​ലാ മൂ​ന്നാ​നി​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ല്‍​വ​ച്ചും ബ​ല​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ്ര​തി ഒ​ന്പ​തു മാ​സം മു​ന്പു മ​ര​ങ്ങാ​ട്ടു​പി​ള്ളി, ആ​ണ്ടൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച്‌ ഗു​രു​വാ​യൂ​ര്‍ അ​ന്പ​ല​ത്തി​ല്‍​വ​ച്ച്‌ വി​വാ​ഹം ക​ഴി​ച്ച​ത് മ​റ​ച്ചു​വ​ച്ചാ​ണ് പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യേ​യും പ്ര​ണ​യം ന​ടി​ച്ച്‌ പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യക്തമാക്കി.

Related Topics

Share this story