Times Kerala

മാരുതി സുസുക്കി ആള്‍ട്ടോ -‘ദ പ്രൈഡ് ഓഫ് ഇന്ത്യ’

 
മാരുതി സുസുക്കി ആള്‍ട്ടോ -‘ദ പ്രൈഡ് ഓഫ് ഇന്ത്യ’

കൊച്ചി: 40 ലക്ഷത്തിലധികം ഇന്ത്യന്‍ ഭവനങ്ങളെ അഭിമാനത്തിന്റെ പ്രഭയാല്‍ ശക്തീകരിച്ചുകൊണ്ട്, ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍ – ആള്‍ട്ടോ, കാര്‍ വ്യവസായത്തില്‍ അതുല്യമായ ബെഞ്ച്മാര്‍ക്കുകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള 20 വര്‍ഷങ്ങള്‍ അഭിമാനപൂര്‍വ്വം ആഘോഷിക്കുകയാണ്. ആള്‍ട്ടോ കുടുംബങ്ങളുടെ പരിധികളില്ലാത്ത സ്‌നേഹം നേടുന്ന, ഇന്ത്യന്‍ യുവതയുടെ മാറിക്കൊണ്ടിരിക്കുന്ന അഭിരുചികള്‍ക്കൊപ്പം സ്വയം വികാസം പ്രാപിക്കുന്ന ഒരു മാതൃകാ ബ്രാന്‍ഡിനുള്ള സാക്ഷ്യപത്രമാണ് ഐതിഹാസികമായ ആള്‍ട്ടോ.ആള്‍ട്ടോ അവതരിപ്പിച്ചത് 2000-ത്തിലാണ്, തുടര്‍ന്ന് 2004-ല്‍ തന്നെ ആള്‍ട്ടോ ഇന്ത്യയില്‍ നമ്പര്‍ 1 വില്‍പ്പനയുള്ള കാറായി മാറിക്കഴിഞ്ഞു. 2008-ല്‍, ആള്‍ട്ടോ 10 ലക്ഷം സന്തുഷ്ടരായ ഉപഭോക്താക്കളുടെ കുടുംബമെന്ന നാഴികക്കല്ലില്‍ എത്തിച്ചേര്‍ന്നു. അടുത്ത നാഴികക്കല്ലായ 20 ലക്ഷം വില്‍പ്പന 2012-ല്‍ മറികടന്നു, തുടര്‍ന്ന് 2016-ല്‍ 30 ലക്ഷം. ഈയിടെ ആഗസ്ത് 2020-ല്‍ ആള്‍ട്ടോ ശ്രദ്ധേയമായ 40 ലക്ഷം വില്‍പ്പന മറികടന്നു. ആള്‍ട്ടോയുടെ സമാനതകളില്ലാത്ത ജനകീയ സ്വീകാര്യത, ഉയര്‍ന്ന മത്സരം നടക്കുന്ന പാസഞ്ചര്‍ കാര്‍ വിഭാഗത്തില്‍ ഏററവും വില്‍പ്പനയുള്ള മോഡല്‍ എന്ന സ്ഥാനം കഴിഞ്ഞ 16 വര്‍ഷങ്ങളായി എല്ലാ വര്‍ഷവും നേടുന്നതിന് സഹായകമായിട്ടുണ്ട്.

2019-20 വര്‍ഷത്തില്‍ ഏതാണ്ട് 76% ആള്‍ട്ടോ ഉപഭോക്താക്കളും അവരുടെ ആദ്യ കാറായാണ് ആള്‍ട്ടോയെ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്, ഇത് ഈ വര്‍ഷം 84% ആയി ഉയര്‍ന്നിരിക്കുകയാണ്. 40 ലക്ഷം ഉപഭോക്താക്കളില്‍ അഭിമാനത്തിന്റെ ശക്തമായ വികാരം പകര്‍ന്നുനല്‍കിക്കൊണ്ട്, ഇന്ത്യയില്‍ മറ്റൊരു കാറിനും നേടാനാകാത്ത ചുവടുമായി, ഇന്ന് ബ്രാന്‍ഡ് ആള്‍ട്ടോ ‘ദേശ് കി ഷാന്‍’ എന്ന അര്‍ഹമായ സ്ഥാനം നേടിയിരിക്കുകയാണ്. ശ്രദ്ധേയമായ ഈ നേട്ടം കരസ്ഥമാക്കിയ വേളയില്‍ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ,് മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടറായ ശ്രീ. ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

രാജ്യത്തിലുടനീളമുള്ള വന്‍ ജനപ്രിയത ആള്‍ട്ടോ ആസ്വദിക്കുകയും ഇന്ത്യയിലെ ഒട്ടുമിക്കവരെയും വീലുകള്‍ക്ക് പിറകിലാക്കുന്നത് തുടരുകയുമാണ്. 1920 സാമ്പത്തിക വര്‍ഷത്തില്‍ 59% ആള്‍ട്ടോ വില്‍പ്പനയും വന്നിരിക്കുന്നത് നാട്ടിന്‍പുറ വിപണികളില്‍ നിന്നാണ്. ഈ വര്‍ഷമത് 62%-മായി ഉയര്‍ന്നിരിക്കുന്നു. ‘ദ പ്രൈഡ് ഓഫ് ഇന്ത്യ’ എന്ന സ്ഥാനം നേടിയ മാരുതി സുസുകി ആള്‍ട്ടോ അന്താരാഷ്ട്ര വിപണിയിലും അതിന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, സൗത്ത് ഏഷ്യ എന്നീ വിപണികളിലുള്‍പ്പെടെ 40 രാജ്യങ്ങളിലേക്ക് ആള്‍ട്ടോ കയറ്റുമതി ചെയ്തിട്ടുണ്ട്.

ഏറ്റവും സമകാലികവും വിശേഷഗുണങ്ങളാല്‍ സമ്പന്നവും ഉപഭോക്താക്കളുടെ പുത്തന്‍ ആവശ്യങ്ങള്‍ക്ക് അനുസൃതവുമായി മാറുന്നതിനായി മാരുതി സുസുകി ആള്‍ട്ടോ കഴിഞ്ഞ 2 ദശാബ്ദങ്ങളായി നിരവധി മാറ്റങ്ങളിലൂടെയും നവീകരണങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. മനംമയക്കുന്ന ഒതുക്കമുള്ള ആധുനിക രൂപകല്‍പന, കൈകാര്യം ചെയ്യുന്നതിലുള്ള എളുപ്പം, ഉയര്‍ന്ന ഇന്ധനക്ഷമത, ഏറ്റവും പുതിയ സുരക്ഷാ – സൗകര്യ ഘടകങ്ങള്‍, തുച്ഛമായ വില, എന്നിവയുടെ അതുല്യമായ സങ്കലനമാണ് ആള്‍ട്ടോയുടെ വിജയ ഫോര്‍മുല. ഏറെ ആഗ്രഹത്തോടെ ആദ്യ കാര്‍ വാങ്ങുന്നവര്‍ക്കായി ആള്‍ട്ടോ ഇന്ന് ടച്ച് സ്‌ക്രീന്‍ സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടയിന്‍മെന്റ് സിസ്റ്റം, ഇ.ബി.ഡി യോടുകൂടിയ എ.ബി.എസ്, ഇരട്ട നിറത്തിലുള്ള ഇന്റീരിയര്‍, ഇരട്ട എയര്‍ബാഗുകള്‍ തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു.

Related Topics

Share this story