Nature

പ്ലസ് വണ്‍ പ്രവേശനത്തിനുളള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ട്ര​​​യ​​​ല്‍ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു ശേ​​​ഷം അ​​​പേ​​​ക്ഷ​​​ക​​​ര്‍​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ വ​​​രു​​​ത്താ​​​നു​​​ണ്ടെ​​​ങ്കി​​​ല്‍ നാ​​​ളെ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ന്പ് ആ​​​ദ്യം അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​​​പ്പി​​​ച്ച സ്കൂ​​​ളു​​​ക​​​ളി​​​ല്‍​​ത​​​ന്നെ തി​​​രു​​​ത്ത​​​ലി​​​നു​​​ള്ള അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​​​പ്പി​​​ക്ക​​​ണം.ആദ്യ അലോട്ട്‌മെന്റ് 24-നാണ് പ്രസിദ്ധീകരിക്കുക.ഈ ​​​മാ​​​സം 31നു ​​​മു​​​ഖ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് അ​​​വ​​​സാ​​​നി​​​ക്കും.ജൂണ്‍ മൂന്നിന് ക്ലാസുകള്‍ ആരംഭിക്കും.ട്ര​​​യ​​​ല്‍ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഇ​​​ന്നു രാ​​​വി​​​ലെ 10ന് www.hscap.kera la.gov.in ​​​എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.ഇത്തവണ സ്‌കൂളുകളിലെ സീറ്റുകലുടെ എണ്ണം 20 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. 4,99,030 വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 3,61,763 പ്ലസ് വണ്‍ സീറ്റുകളാണുളളത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.