Times Kerala

ഇംഗ്ലണ്ട്‌ , പാക്കിസ്ഥാന്‍ അഞ്ചാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം

 
ഇംഗ്ലണ്ട്‌ , പാക്കിസ്ഥാന്‍ അഞ്ചാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം

യോര്‍ക്ഷെയര്‍: ഇംഗ്ലണ്ട്‌ , പാക്കിസ്ഥാന്‍ അഞ്ചാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം. 54 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.നിശ്‌ചിത അമ്ബത് ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ഇന്നിങ്‌സ് 297 റണ്‍സിന് അവസാനിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് അഞ്ച് വിക്കറ്റ് നേടി.നേരത്തെ ജെയിംസ് വിന്‍സ്(32),ജോണി ബെയര്‍സ്റ്റോ(33), ജോ റൂട്ട്(84), ഇയോണ്‍ മോര്‍ഗന്‍(76), ജോസ് ബട്ലര്‍(34), ബെന്‍ സ്റ്റോക്സ്(21) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് 351റന്‍സ് എടുത്തത്. പാകിസ്ഥാന് വേണ്ടി ഷഹീന്‍ 4 വിക്കറ്റ് നേടി. അഞ്ച് ഏകദിനങ്ങള്‍ ഉള്ള പരമ്ബര 4-0 ഇംഗ്ലണ്ട് സ്വന്തമാക്കി.

Related Topics

Share this story