Times Kerala

ധോണിയുടെ മകള്‍ക്കെതിരായ ബലാത്സംഗ ഭീഷണി; 16 കാരന്‍ അറസ്റ്റില്‍

 
ധോണിയുടെ മകള്‍ക്കെതിരായ ബലാത്സംഗ ഭീഷണി; 16 കാരന്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം.എസ് ധോനിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ഗുജറാത്ത് സ്വദേശിയായ 16കാരന്‍ അറസ്റ്റില്‍. കച്ച് ജില്ലയിലെ മുന്ദ്രകച്ച് സ്വദേശിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പിടിയിലായതെന്ന് കച്ച് (വെസ്റ്റ്) പോലീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി നടന്ന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് തോറ്റപ്പോഴാണ് 16 കാരന്‍ ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്.

Related Topics

Share this story