Times Kerala

പോലീസ് പോസ്റ്റല്‍ വോട്ട് ക്രമക്കേട് : രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 
പോലീസ് പോസ്റ്റല്‍ വോട്ട് ക്രമക്കേട് : രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കെച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലീസ് പോസ്റ്റല്‍ വോട്ട് ക്രമക്കേട് ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.രമേശ് ചെന്നിത്തലയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് വരെ പുറത്ത് വന്ന എല്ലാ പോസ്റ്റല്‍ വോട്ട് തിരിമറിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Related Topics

Share this story