Times Kerala

കു​വൈ​ത്തി​ലേ​ക്ക്​ റി​ക്രൂ​ട്ട്​​മന്റ് ​ വിലക്കേര്‍പ്പെടുത്തുമെന്ന് ഫി​ലി​പ്പീ​ന്‍​സ്​

 
കു​വൈ​ത്തി​ലേ​ക്ക്​ റി​ക്രൂ​ട്ട്​​മന്റ് ​ വിലക്കേര്‍പ്പെടുത്തുമെന്ന് ഫി​ലി​പ്പീ​ന്‍​സ്​

കു​വൈ​ത്ത്​ : കു​വൈ​ത്തി​ലേ​ക്ക്​ റി​ക്രൂ​ട്ട്​​മന്റ് ​ നിരോധനം ഏര്‍പ്പെടുത്തുമെന്ന് വീ​ണ്ടും ഫി​ലി​പ്പീ​ന്‍​സ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. കു​വൈ​ത്തി​ല്‍​ ഫി​ലി​പ്പീ​നോ ​തൊ​ഴി​ലാ​ളി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട്​ കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ശ​ക്​​ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി ഫി​ലി​പ്പീ​ന്‍​സ്​ രം​ഗ​ത്തെ​ത്തി​യ​ത്. കോ​ണ്‍​സ്​​റ്റാ​ന്‍​ഷ്യ ​ലാ​ഗോ ദ​യാ​ഗ്​ (48) ആ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ല്‍ പീ​ഡ​ന​മേ​റ്റ​തി​​െന്‍റ അ​ട​യാ​ള​ങ്ങ​ളു​ണ്ട്.കേ​സ് വാദിക്കാന്‍ ഫി​ലി​പ്പീ​ന്‍​സ്​ എം​ബ​സി അ​ഭി​ഭാ​ഷ​ക​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എം​ബ​സി ഷ​ര്‍​ഷെ ദ​ഫേ​ മു​ഹ​മ്മ​ദ്​ നൂ​ര്‍​ദീ​ന്‍ പെ​ന്‍​ഡോ​സി​ന കു​വൈ​ത്ത്​ ഫോ​റ​ന്‍​സി​ക്​ വ​കു​പ്പി​നോ​ട്​ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ടു.2018 ല്‍ ഫി​ലി​പ്പീ​നോ ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി ജൊ​ആ​ന ഡാ​നി​യേ​ല​യു​ടെ മൃ​ത​ദേ​ഹം ഫ്രീ​സ​റി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ തീ കൊളുത്തി . പി​ന്നീ​ട്​ ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ സ്​​പോ​ണ്‍​സ​ര്‍​മാ​രി​ല്‍​നി​ന്ന്​ ഒ​ളി​ച്ചോ​ടാ​ന്‍ എം​ബ​സി ജീ​വ​ന​ക്കാ​ര്‍ സ​ഹാ​യി​ക്കു​ക​യും ഇ​തി​​െന്‍റ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്​​ത​ത്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ സംഘര്‍ഷത്തിലേക്ക് ​ ന​യി​ച്ചു. ​സമ്ബത്തില്‍ മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ളോ​ടും കു​വൈ​ത്തി​ല്‍​നി​ന്ന്​ മ​ട​ങ്ങാ​ന്‍ ഫി​ലി​പ്പീ​ന്‍​സ്​ പ്ര​സി​ഡ​ന്‍​റ്​ റോ​ഡ്രി​ഗോ ദു​തെ​ര്‍​ത്​ ആ​ഹ്വ​നം ചെ​യ്​​തു. പിന്നീട് ഏ​റെ ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ല്‍ പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​ക​യും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ പു​തി​യ റി​ക്രൂ​ട്ട്​​മ​െന്‍റ്​ ക​രാ​ര്‍ ഒ​പ്പി​ടു​ക​യും ചെ​യ്​​തു. എന്നാല്‍ വീ​ണ്ടും തൊ​ഴി​ലാ​ളി പീ​ഡ​നം ആ​വ​ര്‍​ത്തി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഫി​ലി​പ്പീ​നോ തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത്​ നി​ര്‍​ത്തു​മെ​ന്ന്​ പ്രഖ്യാപിച്ചത് .

Related Topics

Share this story