Times Kerala

ലോകകപ്പിന് ദിവസങ്ങൾ ശേഷിക്കെ ഇന്ത്യൻ താരങ്ങള്‍ക്ക് നിര്‍ദേശവുമായി ബിസിസിഐ

 
ലോകകപ്പിന് ദിവസങ്ങൾ ശേഷിക്കെ ഇന്ത്യൻ താരങ്ങള്‍ക്ക് നിര്‍ദേശവുമായി ബിസിസിഐ

ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന് തലേദിവസം(മെയ് 21) ഇന്ത്യന്‍ ടീമിന്‍റെ നിര്‍ണായക കൂടിക്കാഴ്‌ച മുംബൈയില്‍ നടക്കും. ലോകകപ്പിന് മുന്‍പ് ആവശ്യമായ വിശ്രമം എടുക്കാനാണ് താരങ്ങളോട് ബിസിസിഐയും ടീം മാനേജ്‌മെന്‍റും നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒന്നര മാസക്കാലം നീണ്ടുനിന്ന ഐപിഎല്ലിന്‍റെ ക്ഷീണത്തിലാണ് താരങ്ങള്‍. ലോകകപ്പ് സ്‌ക്വാഡിലെ മിക്ക താരങ്ങളും 14 മത്സരങ്ങള്‍ വീതം കളിച്ചു. എം എസ് ധോണി, രോഹിത് ശര്‍മ്മ, ജസ്‌പ്രീത് ബുംറ അടക്കമുള്ള താരങ്ങള്‍ ഫൈനല്‍ വരെയും കളിച്ചു. അതിനാല്‍ ലോകകപ്പിന് മുന്‍പ് പ്രത്യേക ടീം ക്യാമ്പൊന്നും ഇന്ത്യന്‍ താരങ്ങള്‍ക്കില്ല. ഐപിഎല്‍ കഴിഞ്ഞ് താരങ്ങള്‍ ക്ഷീണിച്ചതിനാല്‍ ലോകകപ്പിന് മുന്‍പ് ടീം ക്യാമ്പ് നടത്തുന്നത് അനുചിതമാകും എന്നാണ് മാനേജ്‌മെന്‍റിന്‍റെ കാഴ്‌ചപ്പാട്.

Related Topics

Share this story