Times Kerala

മെഗാ തൊഴില്‍ മേള നാളെ (22) തിരുവല്ലയില്‍

 

ആലപ്പുഴ,പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളും മാക്ഫാസ്റ്റ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേള നാളെ (22) തിരുവല്ല മാക്ഫാസ്റ്റ് കോളേജില്‍ നടക്കും. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.വി വര്‍ഗീസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നാപൂര്‍ണാദേവി മുഖ്യപ്രഭാഷണം നടത്തും. നഗരസഭ കൗണ്‍സിലര്‍മാരായ എം.പി ഗോപാലകൃഷ്ണന്‍, ഷേര്‍ളി ഷാജി, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ വി.പി ഗൗതമന്‍, ബി.മല്ലിക, തിരുവല്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ ആര്‍.വിനോദ്, വൊക്കേഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജി.രാജീവ്, കോളേജ് പ്രിന്‍സിപ്പല്‍ ഫാ. പ്രദീപ് വാഴത്തറമലയില്‍, ശര്‍മിള സത്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഐടി, വിപണനമേഖല, ഫിനാന്‍സ്, ബി പി ഒ മേഖലകളിലെ ഇരുപത്തഞ്ചിലധികം സ്വകാര്യ കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്. എംബിഎ, എംസിഎ, ബി.കോം, ബി.ടെക്, സോഫ്റ്റ്‌വെയര്‍ ട്രെയിനീസ്, പിഎച്ച്പി ഡവലപ്പര്‍, മാഗ്‌നെറ്റോ ഡവലപ്പര്‍, ആര്‍ക്കിടെക്റ്റ്, ഡിസൈനേഴ്‌സ് ഡിപ്ലോമ ഇന്‍ ബേക്കറി ആന്റ് കണ്‍ഫെക്ഷനറി, ബിഎസ് സി ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ & ഹോസ്പിറ്റാലിറ്റി, ഫ്‌ളൈറ്റ് കാറ്ററിംഗ് തുടങ്ങിയ വിവിധ ഒഴിവുകളിലേക്കും പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ ടി ഐ യോഗ്യതകളുളളവര്‍ക്കും പ്രവര്‍ത്തിപരിചയമുളളവര്‍ക്കും അവസരങ്ങള്‍ ഏറെയുണ്ട്. എറണാകുളം, ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട്, തിരുവല്ല, കോട്ടയം, തൃശൂര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലായിരിക്കും നിയമനം. ഉദേ്യാഗാര്‍ത്ഥികള്‍ കുറഞ്ഞത് നാല്‌സെറ്റ് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുമായി എത്തണം.

മിനിമം പ്ലസ്ടു പാസായ 35 വയസില്‍ താഴെയുളള ഏതൊരു ഉദേ്യാഗാര്‍ത്ഥിക്കും എസ്എസ്എല്‍ സി ബുക്കിന്റെ പകര്‍പ്പും 250 രൂപയും നല്‍കി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി www.employabilitycentre.org എന്ന വെബ്‌സൈറ്റിലൂടെ പേര് രജിസ്റ്റര്‍ ചെയ്ത് അപ്പോയിന്റ്‌മെന്റ് എടുക്കണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മെഗാ തൊഴില്‍മേള നടക്കുന്ന ദിവസം സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം ഒരുക്കുന്നതാണ്. ഫോണ്‍ : 0477 2230624. റേഷന്‍ കാര്‍ഡ് വിതരണ സ്ഥലം മാറ്റി പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ 24ന് നടത്താനിരുന്ന മുനിസിപ്പാലിറ്റിയിലെ രണ്ടാംഘട്ട റേഷന്‍കാര്‍ഡ് വിതരണം അന്നേ ദിവസം മുനിസിപ്പാലിറ്റിക്ക് എതിര്‍വശമുള്ള റോസ് മൗണ്ട് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയിട്ടുള്ളതായി കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Related Topics

Share this story