Times Kerala

കടയുടെ പൂട്ടുപൊളിച്ച്‌ പണം കവര്‍ന്നു

 
കടയുടെ പൂട്ടുപൊളിച്ച്‌ പണം കവര്‍ന്നു

ചിറ്റാരിക്കാല്‍: ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട കാറ്റാന്‍കവലയിലെ ഷാജി കുര്യാക്കോസിന്റെ അനാദികട കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. കടയുടെ പൂട്ടുപൊളിച്ച്‌ അകത്ത് കടന്ന മോഷ്ടാവ് മേശ വലിപ്പില്‍ സൂക്ഷിച്ച 4,000 രൂപയാണ് കവര്‍ച്ച ചെയതത്. രാവിലെ കട തുറക്കാനായി ഷാജി കുര്യാക്കോസ് എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Topics

Share this story