Times Kerala

ചില്‍ഡ്രന്‍സ്‌ പാര്‍ക്കിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

 
ചില്‍ഡ്രന്‍സ്‌ പാര്‍ക്കിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ഷാഫി സംവിധാനം ചെയ്യുന്ന ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. നടന്‍ ആസിഫ് അലിയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. ചിത്രത്തില്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരുള്ള ചിത്രത്തില്‍ ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവ‍ര്‍ നായികമാരായി എത്തുന്നു. മധു, റാഫി, ധര്‍മജന്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിര്‍മ്മാണം.

Related Topics

Share this story