Times Kerala

ഖത്തറില്‍ ഇ – സേവനങ്ങള്‍ ​ മികച്ചതെന്ന് ഓണ്‍ലൈന്‍ സര്‍വേ

 
ഖത്തറില്‍ ഇ – സേവനങ്ങള്‍ ​ മികച്ചതെന്ന് ഓണ്‍ലൈന്‍ സര്‍വേ

ദോ​ഹ: രാജ്യത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യത്തി​​െന്‍റ (​എം​ഒ​ഐ) ഇ​ല​ക്‌ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളി​ല്‍ ഭൂ​രി​പ​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കും സം​തൃ​പ്തി രേഖപ്പെടുത്തി . നി​ല​വി​ല്‍ ഏ​ക​ദേ​ശം നാ​ലു ല​ക്ഷം ഇ​ സ​ര്‍വീ​സ് ഉ​പ​യോ​ക്താ​ക്ക​ളാ​ണ് സേ​വ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. മ​ന്ത്രാ​ല​യ​ത്തി​​​െന്‍റ വെ​ബ്സൈ​റ്റ്, മെ​ട്രാ​ഷ് 2 മൊ​ബൈ​ല്‍ ആ​പ്പ് എ​ന്നി​വ മു​ഖേ​ന ന​ല്‍കു​ന്ന സേ​വ​ന​ങ്ങ​ളി​ല്‍ പൂ​ര്‍ണ​തൃ​പ്തി​യു​ണ്ടെ​ന്ന് 87ശ​ത​മാ​നം പേ​രും അ​ഭി​പ്രാ​യ​പ്പെ​ടുന്നു.ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വെ​ബ്സൈ​റ്റി​ല്‍ ന​ട​ത്തി​യ സ​ര്‍വേ​യി​ലാ​ണ് ഇത്​ തെളിഞ്ഞത്​. . നി​ല​വി​ല്‍ 174ല​ധി​കം ഇ​സേ​വ​ന​ങ്ങ​ളാ​ണ് മെ​ട്രാ​ഷി​ലൂ​ടെ ന​ല്‍കു​ന്ന​ത്. പാ​സ്പോ​ര്‍ട്ട് ജ​ന​റ​ല്‍ ഡ​യ​റ്ക​ട​റേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​ത്രം പ്ര​തി​ദി​നം ഏ​ക​ദേ​ശം 7000 ഇ​ട​പാ​ടു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. ആ​റു ഭാ​ഷ​ക​ളി​ല്‍ നി​ല​വി​ല്‍ മെ​ട്രാ​ഷ് ടു ​ല​ഭ്യ​മാ​ണ്. അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, സ്പാ​നി​ഷ്, ഉ​ര്‍ദു, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്. ആ​ഴ്ച​യി​ല്‍ ഏ​ഴു ദി​വ​സ​വും 24 മ​ണി​ക്കൂ​റും മെ​ട്രാ​ഷ് 2 സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.താ​മ​സ​ക്കാ​ര്‍, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍, എ​ല്ലാ​ത്ത​രം വി​സ​യു​ള്ള​വ​രും തു​ട​ങ്ങി​യ​വ​രാ​ണ് ഇ​തി​​​െന്‍റ ഗു​ണ​ഭോ​ക്താ​ക്ക​ള്‍. മ​ന്ത്രാ​ല​യം വെ​ബ്സൈ​റ്റി​ല്‍ മെ​യ് ആ​റി​ന്​ തു​ട​ങ്ങി​യ സ​ര്‍വേ പോ​ള്‍ ആഗസ്​റ്റ്​ ആ​റു​വ​രെ തു​ട​രും. ഇ​തി​നോ​ട​കം ഏ​ക​ദേ​ശം 600ഓ​ളം പേ​ര്‍ ഓ​ണ്‍ലൈ​ന്‍ സ​ര്‍വേ​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 391 പേ​രാ​ണ്(66%) സേ​വ​ന​ങ്ങ​ള്‍ മി​ക​ച്ച​താ​ണെ​ന്ന അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ച​ത്. 123പേ​ര്‍ക്ക്(21%) ന​ല്ല​താ​ണെ​ന്ന അ​ഭി​പ്രാ​യ​മാ​ണ്.

Related Topics

Share this story