Times Kerala

ഓസ്‌ട്രേലിയയുടെ പരിശീലകനാണെങ്കിലും ലാംഗറുടെ ഫേവറേറ്റ് ‘ഈ’ രാജ്യമാണ്

 
ഓസ്‌ട്രേലിയയുടെ പരിശീലകനാണെങ്കിലും ലാംഗറുടെ ഫേവറേറ്റ് ‘ഈ’ രാജ്യമാണ്

ഓസ്‌ട്രേലിയയുടെ പരിശീലകനാണെങ്കിലും ലാംഗറുടെ ഫേവറേറ്റ് സ്വന്തം ടീമിനെ മറികടന്ന് മറ്റൊരു ടീമിന്‍റെ പേരാണ് ലോകകപ്പ് ലാംഗര്‍ അവതരിപ്പിക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടാണ് ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകള്‍ എന്ന് ലാംഗര്‍ വ്യക്തമാക്കി. നിലവില്‍ ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് അവിസ്‌മരണീയ കളിയാണ് പുറത്തെടുക്കുന്നത്. അവരാണ് ലോകകപ്പിലെ ‘റെഡ് ഹോട്ട്’ ഫേവറേറ്റുകള്‍ എന്ന് നിസംശയം പറയാം. സ്വന്തം മണ്ണിലാണ് ഇംഗ്ലണ്ട് അങ്കത്തിനിറങ്ങുന്നത്. അത്യുജ്ജ്വലമായ മികവ് പുറത്തെടുക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതിക്ക് ഇംഗ്ലണ്ട് അവകാശികളാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ലാംഗര്‍ പറഞ്ഞു.

Related Topics

Share this story