Times Kerala

അയ്യപ്പന്‍കോവിലില്‍ സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

 
അയ്യപ്പന്‍കോവിലില്‍ സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

ഇടുക്കി : അയ്യപ്പന്‍കോവില്‍ തൂക്ക് പാലത്തിന് സമീപം 95000 രൂപാ മുതല്‍ മുടക്കി അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്ത് സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. അയ്യപ്പന്‍കോവിലിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായിട്ടാണ് ലൈറ്റ് സ്ഥാപിച്ചത്.ജില്ലയിലെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അയ്യപ്പന്‍കോവില്‍ തൂക്ക് പാലവും സമീപ പ്രദേശങ്ങളും. മേഖലയുടെ വികസനം ലക്ഷ്യമാക്കി അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്ത് വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് തൂക്ക് പാലത്തിനോട് ചേര്‍ന്ന് സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എല്‍ ബാബു പറഞ്ഞു.കൂടാതെ ഗ്രാമ പഞ്ഞായത്തിന് കീഴില്‍ വരുന്ന വിവിധ ആദിവാസി കുടികളിലും, ടൗണുകഴിലും എം.പിയുടെയു, എം.എല്‍.എയുടെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദിനംപ്രതി നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന തൂക്ക് പാലത്തിന് സമീപം ഹൈമാസ്റ്റ് ലൈറ്റ് വേണമെന്ന ആവശ്യം നാളുകള്‍ക്ക് മുന്‍പ് തന്നെ ഉയര്‍ന്ന് വന്നിരുന്നു. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പത്തായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് തൂക്ക് പാലവും പരിസരവും.

Related Topics

Share this story