Times Kerala

കൊമാളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

 
കൊമാളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ജയം രവിയും കാജല്‍ അഗര്‍വാളും പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോമാളി’. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ജയം രവിയും, കാജല്‍ അഗര്‍വാളും ഒരുമിച്ചുള്ള ആദ്യ ചിത്രമാണിത്. സംയുക്ത ഹെഡ്ജ്, കെ.എസ് രവികുമാര്‍, യോഗി ബാബു, കവിത, രവി പ്രകാശ്, നിതിന്‍ സത്യാ എന്നിവരാണ് മറ്റ് താരങ്ങള്‍. ഇശാരി കെ ഗണേഷ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ്ഹോപ് തമിഴ ആണ്. അടങ് മാറു എന്ന ചിത്രത്തിന് ശേഷം ജയം രവി നായകനാകുന്ന ചിത്രമാണ് കോമാളി. നവാഗതനായ പ്രദീപ് രംഗനാഥന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Related Topics

Share this story