Nature

പുതിയ വായ്‌പാനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്; പലിശ നിരക്കില്‍ മാറ്റമില്ല

റിസര്‍വ് ബാങ്ക് പുതിയ വായ്‌പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റീപ്പോ നിരക്ക് 4 ശതമാനമായി തുടരും. പണലഭ്യത കൂട്ടാന്‍ അധികമായി ഒരു ലക്ഷം കോടി രൂപ നല്‍കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധി മറികടന്ന് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ അതിവേഗ വളര്‍ച്ച കൈവരിക്കും.

അതേസമയം, ഈ സാമ്പത്തിക വര്‍ഷം ജിഡിപിയില്‍ ഒന്‍പതര ശതമാനം ഇടിവുണ്ടാകും. ആര്‍ടിജിഎസ് വഴി 24 മണിക്കൂറും പണം കൈമാറ്റം നടത്താനുളള സൗകര്യം ഡിസംബര്‍ മുതല്‍ നിലവില്‍ വരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.