ഇടുക്കി : പീരുമേട് പഞ്ചായത്തിലെ പള്ളിക്കുന്നില്‍ കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു . പഞ്ചായത്ത് ഫണ്ട് അനുവതിച്ചെങ്കിലും സംസ്ഥാന പാതയോരത്തെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് പൊതുമരാമത്ത് വകുപ്പ് അനുമതി നിഷേധിച്ചതോടെ ഫണ്ട് നഷ്ടമായി.പാതയുടെ വീതി വര്‍ദ്ധിപ്പിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും യാഥാര്‍ത്ഥ്യമായില്ല. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും നിരവധി യാത്രക്കാരും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലേയ്ക്ക് പോകുന്നതിനായി പള്ളിക്കുന്നില്‍ എത്തുന്നുണ്ട്. എന്നാല്‍ പാതയോരത്തും കടത്തിണ്ണകളിലുമായി വാഹനം കാത്തു നില്‍ക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. വേനല്‍ക്കാലത്ത് വെയിലിന്റെ കാഠിന്യം സഹിക്കേണ്ടി വരുമ്ബോള്‍ മഴക്കാലത്ത് പെരുമഴ മുഴുവന്‍ നനയേണ്ടിയതായി വരും.
പള്ളിക്കുന്നുകാര്‍ക്ക് വേണം ഒരു കാത്തിരിപ്പ് കേന്ദ്രം
You might also like
Comments are closed.