Times Kerala

പരുന്തുംപാറയിലെ ടൂറിസം പോലീസ് സ്‌റ്റേഷന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയായില്ല

 
പരുന്തുംപാറയിലെ ടൂറിസം പോലീസ് സ്‌റ്റേഷന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയായില്ല

ഇടുക്കി : വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ ടൂറിസം പോലീസ് സ്‌റ്റേഷന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയായില്ല . പോലീസ് സ്‌റ്റേഷനായി നിര്‍മ്മിച്ച കെട്ടിടം അനാഥമായി നശിക്കുക്കയാണ് . സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചതോടെ പോലീസിന്റെ സേവനവും ലഭ്യമാക്കണമെന്ന ആവശ്യത്തിനും അശക്തിയേറുന്നു.പോലീസുകാരെ നിയമിച്ച്‌ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മണ്ഡലകാലത്തെ മകരവിളക്കിനാണ് അവസാനമായി പരുന്തുംപാറയിലെ ടൂറിസം പോലീസ് സ്‌റ്റേഷന്‍ തുറന്നു പ്രവര്‍ത്തിച്ചത്. .എല്ലാവിധ സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം നടത്തിയിരുന്നു. എന്നാല്‍ പോലീസിനെ നിയമിക്കാന്‍ മാത്രം അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. രാത്രികാലങ്ങളില്‍ ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ മദ്യപാന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണ് പരുന്തുംപാറ. സന്ധ്യയാകുന്നതോടെ ഇത്തരക്കാര്‍ പ്രദേശത്ത് തമ്ബടിക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. നേരത്തെ പരുന്തുംപാറയില്‍ സദാചാര പോലീസ് ചമഞ്ഞ് യുവതിയെ അക്രമിക്കാന്‍ ശ്രമിച്ചതിന് രണ്ടു പേരെ പീരുമേട് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്ബോള്‍ മാത്രമാണ് കാര്യമായ സേവനം ലഭിക്കുന്നുള്ളു എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. മധ്യവേനല്‍ അവധി ആഘോഷിക്കാന്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ പരുന്തുംപാറയും സഞ്ചാരികളുടെ തിരക്കിലാണ്.

Related Topics

Share this story