Times Kerala

നാലാംമൈല്‍ കൊച്ചുകരിന്തരുവി റോഡിന്റെ നിര്‍മാണം പാതിവഴിയില്‍

 
നാലാംമൈല്‍ കൊച്ചുകരിന്തരുവി റോഡിന്റെ നിര്‍മാണം പാതിവഴിയില്‍

ഇടുക്കി : നാലാംമൈല്‍ കൊച്ചുകരിന്തരുവി റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു . ക ലുങ്ക് നിര്‍മ്മിക്കാത്തതുമൂലം വെള്ളക്കെട്ടു രൂപപ്പെട്ടതോടെ കാല്‍നടയാത്ര ദുസ്സഹമാകുകയാണ്.വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന നാലംമൈല്‍ കൊച്ചുകരിന്തരുവി റോഡിന് ജില്ലാ പഞ്ചായത്തംഗം അഡ്വ സിറിയക് തോമസ് ഫണ്ട് അനുവതിച്ചതോടെയാണ് ക്ഷാപമോക്ഷമായത്. ടാറിംഗിനും പാതയില്‍ കലുങ്ക് നിര്‍മ്മാണത്തിനുമായി 15 ലക്ഷം രൂപാ അനുവതിച്ചു. എന്നാല്‍ ടാറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ച്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ന്നുള്ള അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണ് ദുരിതമാകുന്നത്. പാതയില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥലങ്ങളില്‍ കലുങ്കുകളും ചപ്പാത്തും നിര്‍മ്മിക്കേണ്ടതാണ്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ നിര്‍മ്മാണം നടത്താത്തതുമൂലം യാത്ര ദുഷ്‌കരമായി മാറിയിരിക്കുകയാണ്. ഇന്നലെ രാത്രിയില്‍ ശക്തമായ മഴ പെയ്തതോടെ പാതയില്‍ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ദുരിത യാത്രക്ക് പരിഹാരം കാണെണമെന്നാണ് വാഹന ഡ്രൈവര്‍മാരുടെ ആവശ്യം.

Related Topics

Share this story