Times Kerala

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് ചോര്‍ന്നൊലിക്കുന്നു

 
വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് ചോര്‍ന്നൊലിക്കുന്നു

ഇടുക്കി : ഉപ്പുതറ 9 ഏക്കറിലെ വാട്ടര്‍ അതോരിറ്റിയുടെ കുടിവെള്ള ടാങ്ക് ചോര്‍ന്നൊലിക്കുന്നു. പെരിയാറ്റില്‍ നിന്നും പമ്ബ് ചെയ്ത് എത്തിക്കുന്ന ജലം ടാങ്കിന്റെ ചോര്‍ച്ച കാരണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. ഉപ്പുതറ ഗ്രാമ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലുള്ള മൂവായിരത്തോളം കുടുബങ്ങള്‍ ഉപയോഗിക്കുന്ന ജലമാണ് ഇത്തരത്തില്‍ പാഴാകുന്നത്.

കടുത്ത വേനലില്‍ ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് ഉപ്പുതറ 9 ഏക്കര്‍. ഇത്തരത്തില്‍ കടിവെള്ളം കിട്ടാക്കനിയായതോടെ 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശവാസികളുടെ നിരന്തര ശ്രമഫലമായാണ് 9 ഏക്കറില്‍ കുടിവെള്ള ടാങ്ക് നിര്‍മ്മിച്ച്‌ ജലം എത്തിക്കാന്‍ തുടങ്ങിയത്. നിലവില്‍ ടാങ്ക് ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. കല്ല് കെട്ടി നിര്‍മ്മിച്ചിരിക്കുന്ന ടാങ്കിന്റെ അടിഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന വിള്ളലുകളിലൂടെയാണ് ജലം പാഴാകുന്നത്. ഇതിനിടയില്‍ ടാങ്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ചോര്‍ച്ച പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.

Related Topics

Share this story