Times Kerala

കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു

 
കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഐ എസ് എല്ലിന് മുന്നോടിയായി പ്രീസീസണായുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. 30 അംഗ ടീമിനെയാണ് ക്ലബ് ഇന്ന് പ്രഖ്യാപിച്ചത്. യുവനിരയുടെയും പരിചയ സമ്പത്തിന്റെയും തുല്യ മിശ്രിതം ആണ് സ്ക്വാഡില്‍ കാണാന്‍ കഴിയുന്നത്. അഞ്ച് മലയാളി യുവതാരങ്ങള്‍ 30 അംഗ സ്ക്വാഡില്‍ ഉണ്ട്. സെന്റര്‍ ബാക്കായ ഹക്കു, മധ്യനിര താരങ്ങളായ രാഹുല്‍ കെ പി, സഹല്‍ അബ്ദുല്‍ സമദ്, പ്രശാന്ത്, അര്‍ജുന്‍ ജയരാജ് എന്നിവരാണ് ടീമില്‍ ഉള്ളത്.

ഈ പ്രഖ്യാപിച്ച ടീമില്‍ ഇനി പുതിയ സൈനിംഗുകളും എത്തും. പ്രീസീസണ് അവസാനമാകും ഐ എസ് എല്ലിനുള്ള അവസാന സ്ക്വാഡ് പ്രഖ്യാപിക്കുക‌. ഇപ്പോള്‍ വിദേശ താരങ്ങളായ ഫകുണ്ടോ പെരേര, ഗാരി ഹൂപര്‍, വിസെന്റെ ഗോമസ്, സിഡോഞ്ച എന്നിവരാണ് സ്ക്വാഡില്‍ ഉള്ളത്. രണ്ടോ മൂന്നോ വിദേശ താരങ്ങളുടെ സൈനിംഗ് കൂടെ കേരള ബ്ലാസ്റ്റേഴ്സ് ഉടന്‍ പൂര്‍ത്തിയാക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് മുതല്‍ ഗോവയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story