Times Kerala

ബൈക്കിലെത്തി വഴിയാത്രക്കാരുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍

 
ബൈക്കിലെത്തി വഴിയാത്രക്കാരുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: വഴിയാത്രക്കാരുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ യുവാവിനെ സി​റ്റി ഷാഡോ പൊലീസ് പിടികൂടി. കുട്ടമല വടക്കേ കല്ലുവിളയില്‍ ജിപിന്‍ ജോണിയാണ് (27) പിടിയിലായത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നേമത്തും കിഴക്കേകോട്ടയിലും ബൈക്കിലെത്തി മാല മോഷ്ടിച്ച പ്രതിയുടെ അറസ്റ്റോടെ തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ നിരവധി മാല പിടിച്ചുപറി കേസുകള്‍ തെളിഞ്ഞു.പാപ്പനംകോട് ശ്രീവത്സം ആഡിറ്റോറിയത്തിന് സമീപം തുലവിള തോട്ടത്തുവിളാകത്ത് വീട്ടില്‍ രമ്യയുടെ മൂന്ന് പവന്‍ മാലയും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തുവച്ച്‌ മണക്കാട് ശ്രീവരാഹം സ്വദേശി രാജലക്ഷ്മിയുടെ ആറ് പവന്‍ മാലയും പൊട്ടിച്ചത് ഇയാളെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ തൃശൂര്‍ ജില്ലയിലെ മൂന്ന് മാല പിടിച്ചുപറിച്ച കേസുകളിലെ പ്രതിയാണെന്ന് സമ്മതിച്ചിട്ടുണ്ട്. ബൈക്കിലെത്തി മാല പൊട്ടിച്ച്‌ കടന്നു കളയുന്ന കേസുകള്‍ നഗരത്തില്‍ തുടര്‍ച്ചയായതോടെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക ഷാഡോ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Topics

Share this story