Times Kerala

300 ബഹ്‌റിന്‍ സ്വദേശികള്‍ക്ക് മാജിദ് അല്‍ ഫുതൈം ഗ്രൂപ് തൊഴില്‍ നല്‍കും

 
300 ബഹ്‌റിന്‍ സ്വദേശികള്‍ക്ക് മാജിദ് അല്‍ ഫുതൈം ഗ്രൂപ് തൊഴില്‍ നല്‍കും

മനാമ: രാജ്യത്ത് 300 സ്വദേശി തൊഴിലന്വേഷകര്‍ക്ക് മാജിദ് അല്‍ ഫുതൈം ഗ്രൂപ്പ് ഓഫ് കമ്ബനി തൊഴില്‍ നല്‍കാനുള്ള താത്പര്യം അറിയിച്ചു. കഴിഞ്ഞ ദിവസം തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറി അഹ്​മദ് ജഅ്ഫര്‍ അല്‍ ഹായികിയുമായി മാജിദ് അല്‍ ഫുതൈം കമ്ബനി ഹ്യൂമണ്‍ റിസോഴ്സ് കണ്‍ട്രി മാനേജര്‍ സിയാദ് യാസീന്‍ നടത്തിയ കൂടിക്കാഴ്​ചയിലാണ് കമ്ബനി പദ്ധതി അറിയിച്ചത്.തദ്ദേശീയ തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സ്വകാര്യ മേഖലയില്‍ ഒരുക്കുന്നതിനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് അല്‍ ഹായികി ചൂണ്ടിക്കാട്ടി. 3 00 മുതല്‍ 600 ദിനാര്‍ വരെ മാസ വേതനം ലഭിക്കുന്ന വിവിധ തസ്തികകളില്‍ ഈ വര്‍ഷം 300 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിയാദ് യാസീന്‍ പറഞ്ഞു.

Related Topics

Share this story