Times Kerala

ബ്രാവോയും പൊള്ളാര്‍ഡും ലോകകപ്പ് ടീമിൽ എത്തിയേക്കും

 
ബ്രാവോയും പൊള്ളാര്‍ഡും ലോകകപ്പ് ടീമിൽ എത്തിയേക്കും

ബ്രാവോയും പൊള്ളാര്‍ഡും ലോകകപ്പിനുള്ള വെസ്റ്റ്ഇൻഡീസ് ടീമിൽ എത്തിയേക്കുമെന്ന് സൂചന.ആദ്യ സംഘത്തില്‍നിന്നും പുറത്തായ പൊള്ളാര്‍ഡിനെയും ബ്രാവോയേയും പകരക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ഇവര്‍ക്ക് സാധ്യത തെളിയും. ഇംഗ്ലണ്ടില്‍ മെയ് 19 മുതല്‍ 23വരെ വെസ്റ്റിന്‍ഡീസ് ടീമിന്റെ ലോകകപ്പ് ക്യാമ്പ് നടക്കാനിരിക്കെ വെറ്ററന്‍ താരങ്ങളെ ക്യാമ്പിന് ശേഷം പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പത്ത് കളിക്കാരാണ് വിന്‍ഡീസിന്റെ സാധ്യതാ പട്ടികയിലുള്ളത്. മെയ് 23ന് അവസാന ടീമിനെ പ്രഖ്യാപിക്കാന്‍ ടീമുകള്‍ക്ക് അന്തിമ അവസരമുണ്ടാകും. ഇതിനിടയില്‍ നടക്കുന്ന സന്നാഹ മത്സരങ്ങളും കളിക്കാരുടെ ശാരീരിക ക്ഷമതയുമെല്ലാം അന്തിമ ടീമില്‍ ഉള്‍പ്പെടുന്നതിനെ സ്വാധീനിക്കുമെന്നാണ് സൂചന. മെയ് 31ന് പാക്കിസ്ഥാനെതിരെയാണ് വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പിലെ ആദ്യ മത്സരം.

Related Topics

Share this story