Times Kerala

കെ.ജി.റ്റി.ഇ. പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളില്‍ സീറ്റൊഴിവ്

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി 2017-2018 (പ്രീ-പ്രസ്സ് ഓപ്പറേഷന്‍/പ്രസ്സ് വര്‍ക്ക്/പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ്) കോഴ്‌സുകളിലെ ജനറല്‍ വിഭാഗത്തിലേയും, റിസര്‍വേഷന്‍ വിഭാഗത്തിലേയും ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി, തത്തുല്യ യോഗ്യത ഉണ്ടാവണം.

പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷാ ഫോറം 100 രൂപയ്ക്ക് കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് &ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തില്‍ നേരിട്ട് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 24 നകം ലഭിക്കണം. 25 ന് ഉച്ചയ്ക്ക് രണ്ടിന് ഇന്റര്‍വ്യൂ നടക്കും. (ഫോണ്‍ : 0471-2474720, 2467728)

Related Topics

Share this story