Times Kerala

ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ ഏകദിന റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട്..!

 
ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ ഏകദിന റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട്..!

ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ ഏകദിന റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട്. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയ സാധ്യത കൽപ്പിക്കുന്ന രണ്ടു ടീമുകളാണ് റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്ന ഇന്ഗ്ലൻഡും ഇന്ത്യയും.ഇപ്പോഴിതാ ഇന്ത്യയുടെ ഒരു ഏകദിന റെക്കോർഡ് തകർത്തിരിക്കുകയാണ് ഇന്ഗ്ലണ്ട്.പാക്കിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ 340 റണ്‍സിന്‌മേല്‍ പിന്തുടര്‍ന്ന് ജയിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇന്ത്യ 340 റണ്‍സിന് മുകളില്‍ മൂന്നുതവണ പിന്തുടര്‍ന്ന് ജയിച്ചപ്പോള്‍ ഇംഗ്ലണ്ട് നാലുതവണ ഈ രീതിയില്‍ കളി ജയിക്കുന്ന ആദ്യ ടീമായി.

Related Topics

Share this story