Times Kerala

വാറ്റ്ഫഡിനെ അരഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പില്‍ മുത്തമിട്ടു

 
വാറ്റ്ഫഡിനെ അരഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പില്‍ മുത്തമിട്ടു

ലണ്ടന്‍: വാറ്റ്ഫഡിനെ അരഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പില്‍ മുത്തമിട്ടു. ഇതോടെ സീസണില്‍ ട്രിപ്പില്‍ കിരീടനേട്ടത്തിലെത്താനും സിറ്റിക്ക് കഴിഞ്ഞു. നേരത്തെ ലീഗ് കപ്പും പ്രീമിയര്‍ ലീഗും സിറ്റി സ്വന്തമാക്കിയിരുന്നു. കളിയുടെ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ച സിറ്റി ഡേവിഡ് സില്‍വ(26), ഗബ്രിയേല്‍ ജീസസ്(38) എന്നിവരുടെ ഗോളില്‍ ആദ്യപകുതിയില്‍ ലീഡ് നേടി. രണ്ടാം പകുതിയില്‍ കെവിന്‍ ഡി ബ്രുയിന്‍(61), ജീസസ്(68), റഹീം സ്റ്റര്‍ലിങ്(81, 87) എന്നിവരും ഗോള്‍ സ്വന്തമാക്കി.

Related Topics

Share this story