Times Kerala

ലോകകപ്പിൽ അത്ഭുതങ്ങളുണ്ടാക്കാൻ കഴിയുന്ന സംഘമാണ‌് അഫ‌്ഗാനിസ്ഥാന്റേത്; ഹോൾഡർ

 
ലോകകപ്പിൽ അത്ഭുതങ്ങളുണ്ടാക്കാൻ കഴിയുന്ന സംഘമാണ‌് അഫ‌്ഗാനിസ്ഥാന്റേത്; ഹോൾഡർ

ലോകകപ്പിൽ അത്ഭുതങ്ങളുണ്ടാക്കാൻ കഴിയുന്ന സംഘമാണ‌് അഫ‌്ഗാനിസ്ഥാന്റേതെന്ന‌് വെസ‌്റ്റിൻഡീസ‌് ക്യാപ‌്റ്റൻ ജാസൺ ഹോൾഡർ. സമീപകാലത്ത‌് രണ്ട‌ുതവണ അഫ‌്ഗാൻ വിൻഡീസിനെ തോൽപ്പിച്ചിരുന്നു. ലോകകപ്പ‌് യോഗ്യതാ ടൂർണമെന്റിന്റെ സൂപ്പർ സിക‌്സിലും ഫൈനലിലും. ആകെ മൂന്ന‌ു ജയമാണ‌് വിൻഡീസിനെതിരെ അഫ‌്ഗാൻ നേടിയത‌്.

അഫ‌്ഗാനുമായുള്ള കളിക്കാണ‌് ഞാൻ കാത്തിരിക്കുന്നത‌്. രണ്ട‌ുതവണ ഞങ്ങളെ ‌തോൽപ്പിച്ചവരാണവർ. അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ടീമാണ‌് അഫ‌്ഗാനുള്ളത‌്’–- ഹോൾഡർ പറഞ്ഞു.

Related Topics

Share this story