Times Kerala

ലോകകപ്പ്: ഇന്ത്യൻ ടീമിന് ഉപദേശവുമായി സെവാഗ്

 
ലോകകപ്പ്: ഇന്ത്യൻ ടീമിന് ഉപദേശവുമായി സെവാഗ്

ഏകദിന ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് ഉപദേശവുമായി മുൻ താരം സെവാഗ്.ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് കളിക്കുമെന്നുള്ള കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാവണമെന്ന് മുന്‍ താരം വിരേന്ദര്‍ സെവാഗ്. ആ തീരുമാനം ടീമിന്റെ താളത്തെ ബാധിക്കരുതെന്നും സെവാഗ്. സാഹചര്യം ആവശ്യപ്പെടുന്ന രീതിയില്‍ ടീമിനെ തെരഞ്ഞെടുക്കണം. വിജയ് ശങ്കര്‍ നാലാമനായി ഇറക്കിയേക്കാം. എന്നാല്‍ ആ തീരുമാനം ടീമിന്റെ താളത്തെ ബാധിക്കരുത്. നമ്മള്‍ ലോകകപ്പിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങളൊന്നും ചിന്തയില്‍ വരരുത്. മധ്യനിരിയില്‍ കളിക്കുന്ന ഏത് താരവും നാല്, അഞ്ച്, ആറ് സ്ഥാനങ്ങൡ കളിക്കാന്‍ തയ്യാറായിരിക്കണമെന്നും സെവാഗ് പറഞ്ഞു.

Related Topics

Share this story