Times Kerala

ഒരു പബ്ലിക്ക് ഫിഗറായതുകൊണ്ട് എന്റെ അഭിപ്രായത്തെ ട്വിസ്റ്റ് ചെയ്ത് അതിന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൂട്ട് പിടിച്ച് മാധ്യമങ്ങൾ വിവാദം സൃഷ്ടിക്കുകയാണ്..; അമല പോൾ

 
ഒരു പബ്ലിക്ക് ഫിഗറായതുകൊണ്ട് എന്റെ അഭിപ്രായത്തെ ട്വിസ്റ്റ് ചെയ്ത് അതിന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൂട്ട് പിടിച്ച് മാധ്യമങ്ങൾ വിവാദം സൃഷ്ടിക്കുകയാണ്..; അമല പോൾ

ഉത്തർപ്രദേശിലെ ഹത്രാസിൽ ഇരുപത് വയസുളള ദളിത് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതിയ വിഷയത്തിൽ കഴിഞ്ഞ ദിവസം നടി അമല പോൾ അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഇപ്പോളിതാ തന്റെ പ്രതികരണത്തെ മാധ്യമങ്ങൾ വളച്ചൊടിച്ചു എന്ന വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അമലയുടെ പ്രതികരണം.

അമലയുടെ വാക്കുകൾ ഇങ്ങനെ..:

എന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എന്റെ ഒരു സുഹൃത്തിന്റെ അഭിപ്രായം കഴിഞ്ഞ ദിവസം ഞാൻ റീപോസ്റ്റ് ചെയ്തിരുന്നു. ഞാൻ അത് വായിക്കാം. “റേപ്പ്ഡ് ഹെർ,കിൽഡ് ഹെർ ആൻഡ് ബേൺഡ് ഹെർ റ്റു ആഷസ്. ഹു ഡിഡ് ദിസ്? ഇറ്റ്സ് നോട്ട് ദ കാസ്റ്റ് സിസ്റ്റം, ഇറ്റ്സ് നോട്ട് ദ യൂ.പി പോലീസ്. ഇറ്റ്സ് ദോസ് ഓഫ് അസ് ഹൂ ആർ സൈലന്റ്. ദേ ഡിഡ് ദിസ്.” (അവളെ പീഡിപ്പിച്ചു, കൊന്നു, പിന്നീട് കത്തിച്ച് ചാരമാക്കി, ആരാണ് ഇത് ചെയ്തത് ? ആ പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥോ, ജാതി വ്യവസ്ഥയോ യുപി പൊലീസോ അല്ല, നിശബ്ദരായ നമ്മളാണ് അതിന് കാരണക്കാർ.)

ഞാൻ ഇട്ട സ്റ്റോറി ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തന്റെ വാക്കുകളെ പൂർണമായും വളച്ചൊടിച്ചു കൊണ്ടാണ് അവരത് റിപ്പോർട്ട് ചെയ്തത്‌.

എന്റെ സുഹൃത്തിന്റെ പോസ്റ്റിൽ പറയുന്നത്പോലെയുള്ള നിശബ്ദതക്കെതിരെ തന്റെ ശബ്ദമുയർന്നപ്പോൾ ആ ശബ്ദത്തിനോ അതിന്റെ ഉടമയ്ക്കോ എന്ത് സംഭവിച്ചാലും ഒരു പ്രശ്നവുമില്ല മറിച്ച് തങ്ങൾക്ക് വിവാദം വേണം എന്നതാണോ മാധ്യമങ്ങളുടെ ഉദ്ദേശം. ഒരു പബ്ലിക്ക് ഫിഗറായതുകൊണ്ട് മാത്രം തന്റെ അഭിപ്രായത്തെ ട്വിസ്റ്റ് ചെയ്ത് അതിന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൂട്ട് പിടിച്ച് മാധ്യമങ്ങൾ വിവാദം സൃഷ്ടിക്കുകയാണ്. വിവാദ വിൽപനയാണോ നിങ്ങളുടെ തൊഴിൽ.

നിശ്ശബ്ദതക്ക് വേണ്ടി ക്രൂരമായി പീഡിപ്പിക്കപെട്ട പെൺകുട്ടിയുടെ നാവ് മുറിച്ചു മാറ്റി. അതേ നിലപാട് തന്നെയാണോ തന്നോടും കാണിക്കുന്നത്. ഈ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയണം. രായ്ക്ക് രാമാനം എന്തുകൊണ്ട് ആ പെൺകുട്ടിയുടെ ശരീരം കത്തിച്ചു എന്നും എന്തുകൊണ്ട് ആ കുട്ടിയുടെ കുടുംബത്തിന് അവളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്ന ചോദ്യങ്ങളും അമല ഉന്നയിക്കുന്നു.

ആ കുടുംബത്തിന്റെ ശബ്ദം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ചില നല്ല മാധ്യമങ്ങൾക്ക് എന്ത് കൊണ്ട് അത് സാധ്യമാവുന്നില്ല ? പറ്റുമെങ്കിൽ നിങ്ങളത് കണ്ടുപിടിക്ക് എന്നിട്ട് പറയൂ എന്ന വാചകത്തോട് കൂടിയാണ് അമല തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

 

View this post on Instagram

 

A post shared by Amala Paul (@amalapaul) on

Related Topics

Share this story