Times Kerala

ഒ.പി ബഹിഷ്‌കരിക്കാനൊരുങ്ങി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍

 
ഒ.പി ബഹിഷ്‌കരിക്കാനൊരുങ്ങി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നാളെ എട്ട് മുതല്‍ പത്ത് മണി വരെ ഒ.പി ബഹിഷ്‌കരിക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഇതിനു തീരുമാനമായില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.പണിമുടക്കിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു.

Related Topics

Share this story