Times Kerala

വഴക്കിനെ തുടര്‍ന്ന് അമ്മാവന്‍ മരുമകനെ കുത്തിക്കൊന്നു

 
വഴക്കിനെ തുടര്‍ന്ന് അമ്മാവന്‍ മരുമകനെ കുത്തിക്കൊന്നു

ഇടുക്കി: കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മാവന്‍ മരുമകനെ കുത്തിക്കൊന്നു. കുമളിയിലാണ് സംഭവം. ആനവിലാസം മാധവന്‍‍കാനം സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ പവന്‍ രാജിനെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട മണികണ്ഠന്‍റെ മാതൃ സഹോദരനാണ് 58 കാരനായ പവൻ രാജെയും മണികണ്ഠനും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ വീടിനു സമീപമുള്ള റോഡരുകില്‍ വച്ച് ഇരുവരും പരസ്പരം ആക്രമികുകയും പവന്‍രാജ് മണികണ്ഠനെ കുത്തി വീഴ്തുകയുമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് മണികണ്ഠനെ കുമളിയയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല.തുടർന്ന് കുമളി സി ഐ ജോബി ആന്‍റണി, എസ് ഐ പ്രശാന്ത് പി നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ പവന്‍രാജിനെ വീടിന് സമീപത്തുനിന്നും പിടികൂടി. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

Related Topics

Share this story