Times Kerala

തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു;100 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

 
തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു;100 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു. 100 ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഡിഎംഒ അറിയിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍ പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.കുട്ടന്‍കുളങ്ങര, പൂങ്കുന്നം, തിരുവമ്ബാടി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. തിരുവമ്ബാടി ക്ഷേത്രപരിസരത്തും മഞ്ഞപിത്തം പടരുന്നുണ്ട്. രോഗം പടരുന്നത് തടയാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.വ്യക്തിശുചിത്വം പാലിക്കുകയും അസുഖം പടരാതിരിക്കാന്‍ മുന്‍ കരുതല്‍ സ്വീകരിക്കുകയും വേണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

Related Topics

Share this story