Nature

വേപ്പിലക്കട്ടി തയ്യാറാക്കം..

മദ്ധ്യ തിരുവിതാങ്കൂറിലാണ് പ്രധാനമായും വേപ്പിലക്കട്ടി ഉണ്ടാക്കി കാണാറുള്ളത്. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ പരക്കെ പ്രചാരത്തിലുള്ള പ്രത്യേകതയുള്ള ഒരു ചമ്മന്തി ഇനമാണിത്. ഇതിന് ചമ്മന്തി പൊടിയുമായി സാമ്യം തോന്നുമെങ്കിലും ഇവ രണ്ടും രണ്ട് ജനുസിലുള്ളതാണ്.

ആവശ്യമുള്ള സാധനങ്ങള്‍

1 ചെറുനാരകത്തില- ഒരു കപ്പ്

2 മാതള നാരങ്ങ (നാറത്തുംക) കഷണങ്ങള്- അര കപ്പ്

3 കറിവേപ്പില- ഒരു കപ്പ്

4 പെരും ജീരകം- ഒരു ടീസ്പൂണ്

5 ചുവന്ന മുളക്- പത്ത്

6 ഉപ്പ് – വേണ്ടത്ര, രണ്ട് സ്പൂണ്

7 കായം- ഒരു കപ്പലണ്ടിയോളം 8 ഒരു നാരങ്ങയുടെ നീര്

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം നനവില്ലാതെ എടുക്കുക, പെരുംജീരകവും ചുവന്ന മുളകും ഉപ്പും കായവും ചേര്‍ത്ത് പൊടിയ്ക്കുക. ഇതിനോടൊപ്പം കറിവേപ്പിലയും നാരകത്തിലയും ചേര്‍ത്ത് പൊടിച്ചെടുക്കുക. ഇതിനോടൊപ്പം നാരങ്ങാ നീര് ചേര്‍ത്ത് വീണ്ടും യോജിപ്പിച്ചെടുക്കുക. ഈ കൂട്ട് ഭരണിയിലോ കുപ്പിയിലോ അടച്ച് വച്ച് വേണ്ട പോലെ ഉപയോഗിയ്ക്കാം.

മേമ്പൊടി

നാരകത്തിലയാണ് ഇതിലെ പ്രധാന രുചി ചേരുവ. എന്നാല്‍ ഇവിടെ നാരകത്തിലയ്ക്കൊപ്പം കറിവേപ്പില ചേര്‍ത്തത് നാരകത്തിലയുടെ കടുത്ത രുചി കുറയ്ക്കാനാണ്. നാരകത്തിലയുടെ കടുത്ത രുചി ഇഷ്ടമുള്ളവര്‍ക്ക് കറിവേപ്പിലയുടെ അളവ് കുറയ്ക്കാം.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.