തിരുവനന്തപുരം: സിപിഎം അക്രമം ഉപേക്ഷിക്കാന്‍ തയാറല്ലെന്നതിന്റെ തെളിവാണ് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി. നസീറിന് നേരെയുണ്ടായ ആക്രമണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വതന്ത്രനായി മല്‍സരിച്ച മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം സി.ഒ.ടി. നസീറിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളെ ഏത് വിധേനയും നിശബ്ദരാക്കുക എന്ന സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രമാണ് സിപിഎമ്മിനെ ഇപ്പോഴും നയിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സിപിഎം അക്രമം ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് രമേശ് ചെന്നിത്തല
You might also like
Comments are closed.