Times Kerala

വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് വെട്ടേറ്റു

 
വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് വെട്ടേറ്റു

കണ്ണൂര്‍ :വടകര മണ്ഡലത്തിലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യായ സി.​ഒ.​ടി. ന​സീ​റി​ന് വെ​ട്ടേ​റ്റു. സിപിഎം നേതാവുമായിരുന്ന സിഒടി നസീര്‍ .വൈകുന്നേരം തലശ്ശേരി കയ്യത്ത് റോഡില്‍ ആറ് മണിക്ക് ശേഷമാണ് സംഭവം.ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ന​സീ​റി​നെ വെ​ട്ടി​യ​ത്.പ​രി​ക്കേ​റ്റ ന​സീ​റി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ല്‍ സി​പി​എം കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ന​സീ​ര്‍ ഏതാനും വര്‍ഷം മുമ്ബാണ് പാ​ര്‍​ട്ടി വിട്ടത്.

Related Topics

Share this story