Times Kerala

ഇവള്‍ക്ക് സെക്സിനോട് താല്‍പര്യക്കുറവോ?

 
ഇവള്‍ക്ക് സെക്സിനോട് താല്‍പര്യക്കുറവോ?

ദാമ്പത്യത്തില്‍ സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്ഥമായ താല്‍പര്യങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരിക്കും. തന്‍റെ പങ്കാളിയുടെ ഈ ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും അറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമ്പോഴുമാണ് ഓരോ ദാമ്പത്യ ബന്ധവും സുദൃഢമാകുന്നത്. ബന്ധങ്ങളുടെ കാര്യം പോലെ തന്നെയാണ് ലൈംഗീകതയും. പുരുഷന്‍ സെക്സില്‍ കാണിക്കുന്ന താല്‍പര്യവും ആഗ്രഹവുമൊന്നും ചിലപ്പോള്‍ സ്ത്രീയുടെ ഭാഗത്തുനിന്നും ഉണ്ടായെന്ന് വരില്ല. ഇതിനു പിന്നിലെ കാരണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം സെക്സ് വെറുമൊരു ശാരീരിക പ്രക്രിയ മാത്രമല്ല. തന്‍റെ പങ്കാളിയില്‍ നിന്നും പ്രണയവും, ആവോളം ലാളനയും, കരുതലും, സ്നേഹവുമെല്ലാം ലഭിക്കുവാനും സ്ത്രീകള്‍ വളരെയേറെ ആഗ്രഹിക്കുന്നുണ്ട്.
സ്വന്തം ശരീരത്തെക്കുറിച്ച്‌ ചിലര്‍ക്ക് അപകര്‍ഷതാബോധമുണ്ടാകും. സൗന്ദര്യമില്ല, വണ്ണം, വിയര്‍പ്പ്‌, രോമം എന്നിങ്ങനെ. ഇക്കാരണങ്ങള്‍ സ്ത്രീകളുടെ താല്‍പര്യം കെടുത്തിയേക്കാം. തന്‍റെ പങ്കാളിയെ ഇത്തരം പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ എന്ന്‍മനസ്സിലാക്കുവാന്‍ ശ്രമിക്കുക.
പുരുഷനെപോലെ പെട്ടന്ന് രതിമൂര്‍ച്ച കൈവരിക്കുവാന്‍ സ്ത്രീകള്‍ക്കാവില്ല. അവള്‍ക്ക് അതിനായി കൂടുതല്‍ സമയം വേണ്ടിവരും.
ടെന്‍ഷന്‍, അമിതജോലിഭാരം തുടങ്ങിയവ സെക്‌സിനോടുള്ള സ്‌ത്രീയുടെ താല്‍പര്യവും മൂഡുമെല്ലാം കളയുവാന്‍ കാരണമാകാറുണ്ട്.
പുരുഷന്‍റേത്പോലെ സെക്സിനോടുള്ള താല്‍പര്യം സ്ത്രീയ്ക്ക് എപ്പോഴും ഉണ്ടാകണമെന്നില്ല.
പ്രായം പുരുഷനെ അപേക്ഷിച്ചു സ്‌ത്രീയെ കൂടുതല്‍ ബാധിയ്‌ക്കുന്ന ഒന്നാണ്‌. പ്രായം കൂടുന്നത്‌ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്‌ക്കും. ഇത്‌ സെക്സിനോടുള്ള താല്‍പര്യം കുറയ്ക്കും.

Related Topics

Share this story